ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
സജിമോന്‍
ഇരിങ്ങാലക്കുട : സിവില്‍ സ്റ്റേഷന് കോമ്പൗണ്ടിനകത്ത് വച്ച് ഭാര്യയെ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. താണിശേരി വന്‍പറമ്പില്‍ വീട്ടില്‍ സജിമോന്‍(55)ആണ് അറസ്റ്റിലായത്. ജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹമോചന കേസ് ഇരിങ്ങാലക്കുട കുടുംബ കോടതിയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ 25ന് കേസിന്റെ വിചാരണക്കായി എത്തിയ രശ്മിയെ വിവാഹ മോചനകേസ് കൊടുത്തതിലുള്ള വിരോധത്താല്‍ സജിമോൻ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് വയറിലും പുറത്തും കെെയ്യിലും കുത്തുകയായിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന നിഫാദ്, ബിജു എന്നീ പോലീസുദ്യോഗസ്ഥരാണ് പ്രതിയെ തടഞ്ഞത്. ഗുരുതരമായി പരിക്കുപറ്റിയ രശ്മി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിയുടെ പേരില്‍ കൊടകര, മാള, വലപ്പാട് എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജുവിന്റെ നിര്‍ദേശാനുസരണം സിഐ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജന്, എം.കെ. ജലീല്‍, എസ്സിപിഒമാരായ കെ.വി. ഉമേഷ്, രാഹുല്‍ അമ്പാടന്‍, സിപിഒ ലികേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി