ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം സപ്ത ദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു
ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോടാലി ഗവ. എല്‍പി സ്കൂളില്‍ നടക്കുന്ന സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന് നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോടാലി ഗവ. എല്‍പി സ്കൂളില്‍ സപ്ത ദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു. പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ബി. അശ്വതി മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പ്രൊഫ. വി.പി. ഷിന്റോ സ്വാഗതമാശംസിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ദിവ്യ സുധീഷ്, വാര്‍ഡ് മെമ്പര്‍ കെ.എസ്. സൂരജ്, എന്‍എസ്എസ് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് വര്‍ഗീസ്, പിടിഎ പ്രസിഡന്റ് പി.ബി. ജോഷി, എന്‍എസ്എസ് ഓള്‍ഡ് വൊളന്റിയര്സ് അസോസിയേഷന് (നോവ) പ്രതിനിധി സുരേഷ് കടുപ്പശ്ശേരി, ജിഎല്‍പിഎസ് കോടാലി ഒഎസ്എ ഹംസ എന്നിവര്‍ സംസാരിച്ചു. ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. എസ്.ആര്. ജിന്‍സി കൃതജ്ഞത രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു