കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിയാര്‍ജിച്ചത് അപവാദങ്ങളെ അതിജീവിച്ച്: കെ.പി. രാജേന്ദ്രന്
ഇരിങ്ങാലക്കുട: സാമ്രാജ്യത്വത്തിനെതിരായും ഫാസിസത്തിനെതിരെയും ആഗോള പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യം സിപിഐയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയെന്ന് ദേശീയ കൗണ്‍സില്‍ അംഗം കെ.പി. രാജേന്ദ്രന് പറഞ്ഞു. സിപിഐ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിറന്നുവീണ കാലഘട്ടത്തിലും പിന്നീടും നിരവധി അപവാദങ്ങളും കള്ളക്കേസുക്കളും സിപിഐക്ക് എതിരെ ഉയര്‍ന്നുവന്നു. ആ അപവാദങ്ങളെ എല്ലാം അതിജീവിച്ചു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ ശക്തിയാര്‍ജിച്ചത്. ചരിത്രം തിരുത്തി എഴുതുവാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തൊഴിലാളി വര്‍ഗത്തിന്റെയും സ്വാതന്ത്ര്യ പോരാട്ടത്തെ തമസ്ക്കരിക്കുവാനും ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്ന ഈ കാലത്ത് പുതിയ തലമുറ പാര്‍ട്ടി ചരിത്രവും നാടിന്റെ ചരിത്രവും പഠിക്കാന്‍ ശ്രദ്ധയിക്കണമെന്നും കെ.പി. രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു. സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ബിനോയ് ഷബീര്‍, അനിതാ രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു.