ശാന്തിനഗര്‍ 24-ാം വാര്‍ഡിലെ അംഗങ്ങള്‍ക്കായി കാന്തൃശൂര് ശില്പശാല സംഘടിപ്പിച്ചു
ശാന്തിനഗര്‍ 24 -ാം വാര്‍ഡിലെ അംഗങ്ങള്‍ക്കായി കാന്തൃശൂര് ശില്പശാലയുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ സിജു യോഹന്നാന് നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനഗര്‍ 24-ാം വാര്‍ഡിലെ അംഗങ്ങള്‍ക്കായി ആലിനോട് ചേര്‍ന്നുള്ള അംഗന്‍വാടി പരിസരത്ത് വച്ച് കാന്തൃശൂര് ശില്പശാല സംഘടിപ്പിച്ചു. ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക രോഗം മുന്‍കൂട്ടി കണ്ടെത്തി ചികിത്സിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നിര്ത്തിനടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. 24-ാം വാര്‍ഡ് കൗണ്‍സിലര്‍ സിജു യോഹന്നാന് ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലഡ്ഷുഗര്‍, പ്രഷര്‍ എന്നീ പരിശോധനകളും ഉണ്ടായിരുന്നു. വാര്‍ഡിലെ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. വാര്‍ഡ് ചാര്‍ജ് ജൂനിയര്‍ പബ്ളിക്ക് ഹെല്‍ത്ത് നേഴ്സ് പി.ജെ. മഞ്ജു അവബോധന ക്ലാസ് നയിച്ചു. ആശ വര്‍ക്കര്‍ ശാരി അനില്‍കുമാര്‍, അംഗന്‍വാടി ടീച്ചര്‍ അജിത, ലൈല തുടങ്ങിയവര്‍ നേതൃത്വം നല്കി.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്