ആം ആദ്മി പാര്‍ട്ടി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദേശ ചൂല് യാത്ര നടത്തി
മാപ്രാണത്തു നടന്ന ആം ആദ്മി പാര്‍ട്ടി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ സന്ദേശ ചൂല് യാത്ര ആം ആദ്മി സംസ്ഥാന സെക്രട്ടറി റാണി ആന്റോ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ആം ആദ്മി പാര്‍ട്ടി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദേശ ചൂല് യാത്ര നടത്തി. മാപ്രാണത്തു നടന്ന സമ്മേളനം ആം ആദ്മി സംസ്ഥാന സെക്രട്ടറി റാണി ആന്റോ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാര്‍ട്ടി എക്സ് സര്‍വ്വീസ് മെന്‍ സംസ്ഥാന പ്രസിഡന്റ് പൗലോസ്, ജയാനന്ദന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ജിജിമോന്റെ നേതൃത്വത്തില്‍ ഠാണാ, മാര്‍ക്കറ്റ്, ആല്‍ത്തറ, പൊറത്തിശ്ശേരി എന്നീ പ്രദേശങ്ങളിലൂടെ വാഹനയാത്ര നടത്തുകയും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിക്കുകയും ചെയ്തു. വിന്‍സന്റ് കണ്ടംകുളത്തി ചാക്യാര്‍ കൂത്ത് അവതരിപ്പിച്ചു. ആം ആദ്മി തൃശൂര്‍ ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി, ജില്ലാ സെക്രട്ടറി ജിജോ ജേക്കബ്, പുതുക്കാട് മണ്ഡലം പ്രസിഡന്റ് ജോസഫ്, ഒല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ജോണ്സന് ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ഡോ. കെ.വൈ. ഷാജു, വിന്‍സെന്റ് കണ്ടംകുളത്തി, ട്രഷറര്‍ ശ്രീസജീവ് പട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ