അരിപ്പാലം പള്ളിയില്‍ തിരുനാളിന് കൊടികയറി, തിരുനാള്‍ ഇന്നും നാളെയും
അരിപ്പാലം: സെന്റ് മേരീസ് (ഔര്‍ ലേഡി ഓഫ് കാര്‍മല്‍) പള്ളിയില്‍ പരിശുദ്ധ കര്‍മലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് അരിപ്പാലം സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ചര്‍ച്ച് വികാരി റവ.ഡോ. ജോണ്സണ് പങ്കേത്ത് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30 ന് ദിവ്യബലി, രൂപം ഇറക്കല്‍, രൂപക്കൂട് വെഞ്ചിരിക്കല്‍ എന്നീ തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ലദീഞ്ഞ്, നൊവേന. തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കും. രാത്രി 9.45 ന് അമ്പ് സമാപിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30 ന് ദിവ്യബലി. 10 ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് സൗത്ത് താണിശേരി പള്ളി വികാരി ഫാ. നെവിന് ആട്ടോക്കാരന് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്‍ കവലക്കാട്ട് (ജൂണിയര്‍) തിരുനാള്‍ സന്ദേശം നല്‍കും. റവ.ഡോ. വര്‍ഗീസ് പാലത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരിക്കും. വൈകീട്ട് നാലിന് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് രാത്രി ഏഴിന് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യകാരുണ്യ ആശീര്‍വാദത്തിന് ഫാ.അഡ്വ. ലിജോ കരുത്തി കാര്‍മികനായിരിക്കും. തുടര്‍ന്ന് വാനില്‍ വര്‍ണമഴ. എട്ടിന് രാവിലെ 6.30 ന് ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ്, രാത്രി ഏഴിന് കോഴിക്കോട് രംഗഭാഷയുടെ നാടകം മൂക്കുത്തി എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബി കാഞ്ഞിലശേരി, കൈക്കാരന്മാരായ സി.എം. വില്സന്, ചാക്കോച്ചന് ദേവസി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.