ഇരിങ്ങാലക്കുടയില്‍ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രവും. ഠാണാവില്‍ താലൂക്ക് ഹോസ്പിറ്റലിന്റെ മുന്‍വശത്താണ് ആധുനിക സൗകര്യത്തോടുകൂടിയ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്. വൈഫെ സൗകര്യം, സോളാര്‍ സിസ്റ്റം, റൂഫീംഗ് ലെറ്റുകള്‍, മ്യൂസിക്ക് സിസ്റ്റം, നീരിക്ഷണ ക്യാമറ, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ തുടങ്ങി ബുക്ക് ഷെല്‍ഫ് വരെ സജ്ജമാക്കിയിട്ടുണ്ട്.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് അശോകന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ ആരാധനാലയങ്ങളും പുരാതന കലാരൂപങ്ങളും ബസ് സ്റ്റോപ്പില്‍ ചിത്രീകരിച്ചിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ ഉണ്ടായിരുന്ന കാന പുനര്‍നിര്‍മിച്ച് അതിന് മുകളിലായാണ് 25.2 ചതുരശ്രമീറ്ററില്‍ രണ്ട് ഭാഗങ്ങളായി ബസ് ഷെല്‍ട്ടര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 12 ലക്ഷം രൂപയാണ് ബസ് സ്റ്റോപ്പിനായി വകയിരുത്തിയത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.ടി. ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.