സാന്ത്വന പരിചരണ വാരാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വൊളന്റിയര്‍ പരിശീലനം നടത്തി
ഇരിങ്ങാലക്കുട: സാന്ത്വന പരിചരണ വാരാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടന്ന വൊളന്റിയര്‍ പരിശീലനം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് പദ്ധതി വിശദീകരിച്ചു. നഗരസഭ കൗണ്‍സിലര്‍ ഷെല്ലി വില്‍സണ്‍, നഴ്സിംഗ് സൂപ്രണ്ട് ഉമാദേവി, പാലിയേറ്റീവ് നേഴ്സ് നീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.