ജൂനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. രകേഷ് ശർമയ്ക്ക് സ്വീകരണം നൽകി

ജൂനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. രകേഷ് ശർമയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നൽകിയ സ്വീകരണം.
ഇരിങ്ങാലക്കുട: ജൂനിയർ ചേംബർ ഇന്റർനാഷണൽ ജെസിഐ ദേശീയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. രകേഷ് ശർമയ്ക്കു സ്വീകരണം നൽകി. ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ മുസിനിപ്പൽ ചെയർപേഴ്സണ് സുജ സഞ്ജീവ് കുമാറും ഇരിങ്ങാലക്കുട സിഐ അനീഷ് കരീമും ചേർന്നു സ്വീകരിച്ചു.
ക്രൈസ്റ്റ് കോളജിൽ നടത്തിയ സ്വീകരണ സമ്മേളനം ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ജെസിഐ മുൻ നാഷണൽ പ്രസിഡന്റും ഇന്റർനാഷണൽ ട്രെയിനറുമായ അഡ്വ. വാമനകുമാർ ക്ലാസ് നയിച്ചു.