ശിഖിനി ശലഭത്തോടെ അമ്മന്നൂര്‍ കൂടിയാട്ട മഹോത്സവം സമാപിച്ചു

സുഭദ്രാധനഞ്ജയം കൂടിയാട്ടം
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തില്‍ കഴിഞ്ഞ പന്ത്രണ്ടു ദിവസമായി നടന്നു വന്നിരുന്ന 37-ാംമത് കൂടിയാട്ട മഹോത്സവത്തിനു തിരശീല വീണു. നേത്രാഭിനയത്തിന്റെ മനോഹാരിത എടുത്തുകാണിക്കുന്ന ശിഖിനി ശലഭോജ്വല എന്ന ശ്ലോകത്തിന്റെ അഭിനയമായിരുന്നു ഗുരുകുലത്തിന്റെ കൂടിയാട്ട മഹോത്സവം സമാപന ദിവസത്തെ പ്രധാന ആകര്‍ഷണം. സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ വളരെ പ്രസിദ്ധമായ ഈ ഭാഗം അവതരിപ്പിച്ചത് സൂരജ് നമ്പ്യരാണ്. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കലാമണ്ഡലം രാഹുല്‍, ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, താളം ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര, ചമയം കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.