ഡോണ്‍ ബോസ്കോ സ്കൂളിന്റെ 60-ാമത് സ്പോര്‍ട്സ് മീറ്റ് എന്‍.കെ. ഇട്ടിമാത്യു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിന്റെ 60-ാമത് സ്പോര്‍ട്സ് മീറ്റ് എന്‍.കെ. ഇട്ടിമാത്യു ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിന്റെ 60-ാമത് സ്പോര്‍ട്സ് മീറ്റ് ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പറും സന്തോഷ്ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തെ വിജയകിരീട മയിച്ച ടീമിന്റെ ഗോളിയുമായ എന്‍.കെ. ഇട്ടിമാത്യു ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ സ്പിരിച്ചല്‍ ആനിമേറ്റര്‍ ഫാ. ജോസിന് താഴേത്തട്ട് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യു, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍, എല്‍പി ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ വി.പി. ഓമന, പിടിഎ പ്രസിസന്റ് ടെല്‍സണ്‍ കോട്ടോളി, സ്റ്റാഫ് പ്രതിനിധി ആഷ്ലി സണ്ണി, നിത മാത്യു, സംഗീത സാഗര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്പോര്‍ട്സ് സെക്രട്ടറി സി.പി. അമല്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ