എന്‍ആര്‍ജി വര്‍ക്കേഴ്സ് ഫെഡറേഷന് മണ്ഡലം സമ്മേളനം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: തൊഴിലുറപ്പ് പദ്ധതിയില്‍ അനാവശ്യ പരിധികള്‍ നിശ്ചയിച്ച് തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് എന്‍ആര്‍ജി വര്‍ക്കേഴ്സ് ഫെഡറേഷന് മണ്ഡലം സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം പരിധികള്‍ നിശ്ചയിക്കുന്നതിനാല്‍ കാര്‍ഷിക മേഖല ഉള്‍പ്പെടെയുള്ള മേഖലയില്‍ പ്രവൃത്തികള്‍ കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. ഇതുമൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ലഭ്യത ഇല്ലാതാക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഇതിനെതിരേ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ അധ്യക്ഷനായി. ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ഉല്ലാസ് കണ്ണോളി, സിപിഐ നേതാക്കളായ പി. മണി, എന്‍.കെ. ഉദയപ്രകാശ്, കെ.കെ. ശിവന്, കെ.സി. ബിജു, രാജി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: മോഹനന് വലിയാട്ടില്‍ (പ്രസി.), കെ.സി. ബിജു (സെക്ര.), ശോഭനാ തങ്കപ്പന് (ട്രഷ.), ബീനാ രഘു, സുനിതാ രാധാകൃഷ്ണന് (വൈ. പ്രസിഡന്റുമാര്‍), ജിഷാ ബാബു, കെ.പി. കണ്ണന് (ജോ. സെക്രട്ടറിമാര്‍).