ആളൂര്‍ ഗ്രാമപഞ്ചായത്ത് 36 ദിന കര്‍മപരിപാടികളുടെ ഭാഗമായി അഞ്ച് സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്തു
ആളൂര്‍ ഗ്രാമപഞ്ചായത്ത് 36 ദിന കര്‍മപരിപാടികളുടെ ഭാഗമായി അഞ്ച് അങ്കണവാടികള്‍ സ്മാര്‍ട്ട് ആക്കിയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ നിര്‍വഹിക്കുന്നു.
ആളൂര്‍: ആളൂര്‍ ഗ്രാമപഞ്ചായത്ത് 36 ദിന കര്‍മപരിപാടികളുടെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷം അഞ്ച് ലക്ഷം രൂപ വകയിരുത്തി അഞ്ച് അങ്കണവാടികള്‍ സ്മാര്‍ട്ട് ആക്കിയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നാളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം ചെയര്മാന് ജോസ് മാഞ്ഞൂരാന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിന്ദു ഷാജു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, ബ്ലോക്ക് മെമ്പര്‍ ജുമൈല സഗീര്‍, വാര്‍ഡ് മെമ്പറായ ഓമന ജോര്‍ജ്, കെ.ബി. സുനില്‍, ജിഷ ബാബു, മിനി പോളി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മാരായ രാഖി ബാബു, സുമ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി