പാലിയേറ്റിവ് ദിനം, ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം മുരിയാട് മേഖലയുടെ നേതൃത്വത്തില്‍ ആചരിച്ചു
ഇരിങ്ങാലക്കുട: ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ആര്‍ദ്രം പാലിയേറ്റിവ് കെയര്‍ മുരിയാട് മേഖല കമ്മിറ്റി നല്കിയ ഓക്സിജന്‍ കോണ്സന്ട്രേറ്റര്, ഡയപ്പേഴ്സ് എന്നിവ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്മാന് യു. പ്രദീപ് മേനോന് ഏറ്റു വാങ്ങി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എ.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍ദ്രം എക്സിക്യൂട്ടീവ് അംഗം ജ്യോതിഷ്, ആനന്ദപുരം ഹോസ്പിറ്റല്‍ മുന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, ആര്‍ദ്രം പാലിയേറ്റിവ് മുരിയാട് കണ്‍വീനര്‍ എ.സി. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് മേഖല കോര്‍ഡിനേറ്റര്‍ എ.എം. ജോണ്സന് സ്വാഗതവും, ജോഷി നന്ദിയും പറഞ്ഞു. ഓക്സിജന്‍ കോണ്സന്ട്രേറ്റര് നല്‍കിയത് എ.സി. ചന്ദ്രന്റെ സഹോദരി തങ്കമണിയും ഡയപ്പേഴ്സ് ആനന്ദപുരം നീതി ലാബിലെ സ്റ്റാഫുകളും നല്കി.