പാലിയേറ്റീവ് രോഗികളുടെയും ബന്ധുജനങ്ങളുടെയും സുമനസ്സുകളുടെയും സ്നേഹസംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പാലിയേറ്റീവ് ദിനത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് രോഗികളുടെയും ബന്ധുജനങ്ങളുടെയും സുമനസ്സുകളുടെയും സ്നേഹസംഗമം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി അധ്യക്ഷത വഹിച്ച ചടങ്ങ് ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, ജെയ്സണ്‍ പാറേക്കാടന്‍, അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍മാരായ സോണിയാ ഗിരി, ഷെല്ലി വില്‍സണ്‍, സതി സുബ്രമണ്യന്‍, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് അവതരിപ്പിച്ചു.