സൗജന്യ പ്രമേഹ രോഗനിര്‍ണയ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ചാമക്കുന്ന് സെന്റ് ആന്റണീസ് ഇടവകയില്‍ നടന്ന സൗജന്യ പ്രമേഹ രോഗനിര്‍ണയ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് വികാരി ഫാ. നൗജിന് വിതയത്തില്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: വടക്കുംകര (ചാമക്കുന്ന്) സെന്റ് ആന്റണീസ് ചര്‍ച്ച് വിന്‍സന്റ് ഡി. പോള്‍ സൊസൈറ്റിയും. കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി ഐ ഫൗണ്ടേഷന് ആശുപത്രി എടപ്പിളളിയുമായി സഹകരിച്ച് സൗജന്യ പ്രമേഹ രോഗനിര്‍ണയ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ചാമക്കുന്ന് സെന്റ് ആന്റണീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ചാമക്കുന്ന് സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. നൗജിന് വിതയത്തില്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. മെമ്പര്‍ ജിയോ ഡേവീസ്, കൈകാരന്മാരായ ബെല്‍ജന്‍ കാനംകുടം, പോള്‍സണ്‍ പൊട്ടത്തുപറമ്പില്‍, വിന്‍സെന്റ് ഡീപോള്‍ പ്രസിഡന്റ് ആന്റോ തുളുവത്ത്, ട്രഷറര്‍ ലോനപ്പന് പാലമറ്റം, കേന്ദ്ര സമിതി പ്രസിഡന്റ് വര്‍ഗീസ് പാലമറ്റം എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി