62 മത് കണ്ടംകുളത്തി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എംഡി കോളജ് ചാമ്പ്യന്മാര്
ക്രൈസ്റ്റ് കോളജില്‍ നടത്തപ്പെട്ട 62 മത് കണ്ടം കുളത്തി ലോനപ്പന് മെമ്മോറിയല്‍ വിന്നേഴ്സ് ആൻഡ് ടി എല്‍ തോമസ് റണ്ണേഴ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ പഴഞ്ഞി എംഡി കോളജ് ടീം ട്രോഫിയുമായി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ നടത്തപ്പെട്ട 62 മത് കണ്ടം കുളത്തി ലോനപ്പന് മെമ്മോറിയല്‍ വിന്നേഴ്സ് ആൻഡ് ടി എല്‍ തോമസ് റണ്ണേഴ്സ് ട്രോഫികള്‍ക്ക് വേണ്ടിയുള്ള സൗത്ത് ഇന്ത്യന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എംഡി കോളജ് പഴഞ്ഞി പുതിയ ചാമ്പ്യന്മാരായി. തൃശൂര്‍ കേരളവര്‍മ കോളജിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. ഫുള്‍ ടൈം കളി കഴിഞ്ഞപ്പോള്‍ 11 എന്ന സ്കോറില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം. പെനാല്‍റ്റിയില്‍ 42 എന്ന സ്കോറില്‍ എംഡി കോളേജ് വിജയികളായി. ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ആര് സമ്പാശിവന് ആശംസകള്‍ നേര്‍ന്നു. സമ്മാനധാന ചടങ്ങില്‍ കോളേജ് മാനേജര്‍ ഫാ ജോയ് പീണിക്കപ്പറമ്പില്‍ ചാമ്പ്യന്‍സ് ട്രോഫി സമ്മാനിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ ജോളി ആന്‍ഡ്രൂസ്, കണ്ടംകുളത്തി കുടുംബാഗം പയസ് കണ്ടംകുളത്തി, കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാണ്‍, കായിക പഠന വിഭാഗ മേധാവി ഡോ സോണി ജോണ്‍, കോളേജ് ലൈബ്രറിയനും വാര്‍ഡനുമായ ഫാ.സിബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ