ഇരിങ്ങാലക്കുടയെ ഇളക്കി മറിച്ച് സുരേഷ് ഗോപിയുടെ റോഡ് ഷോ

ഇരിങ്ങാലക്കുടയില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആദ്യഘട്ട പര്യടനത്തിന് ഇരിങ്ങാലക്കുടയിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എന്‍ഡിഎ ഇരിങ്ങാലക്കുടയില്‍ വമ്പിച്ച റോഡ് ഷോ സംഘടിപ്പിച്ചു. വാദ്യമേളഘോഷത്തോടെ ഠാണാ പൂതംകുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. തുറന്ന വാഹനത്തില്‍ അദ്ദേഹം പൊതുജനങ്ങളെ അഭിവാദ്യം ചെയ്തു. കുട്ടംകുളം ജംഗ്ഷനില്‍ സമപിച്ചു. എന്‍ഡിഎ ലോകസഭാ മണ്ഡലം ചെയര്മാന് വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, എന്‍ഡിഎ ഇരിങ്ങാലക്കുട മണ്ഡലം ചെയര്മാന് കൃപേഷ് ചെമ്മണ്ട, എന്‍ഡിഎ നേതാക്കളായ ജയചന്ദ്രന്, കവിതാ ബിജു, ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, കെ.സി. വേണുമാസ്റ്റര്‍, സന്തോഷ് ചെറാക്കുളം, പി.വി. രഘുനാഥ്, രമേഷ് അയ്യര്‍, സിന്ധു സതീഷ് തുടങ്ങി വിവിധ പഞ്ചായത്ത്/ഏരിയ എന്‍ഡിഎ നേതാക്കള്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്കി.
