സെന്റ് ജോസഫ്സ് കോളജില്‍ ദേശീയ ഗണിതശാസ്ത്ര പരിശീലന പരിപാടി പ്രഫ. ഡോ. കെ. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ ദേശീയ ഗണിതശാസ്ത്രപരിശീലന പരിപാടി ചാവറ ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. കോളജിലെ ഗണിതശാസ്ത്ര വിഭാഗം പ്രഫ. ഡോ. കെ. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ എന്‍ബിഎച്ച്എം സഹായത്തോടെ സെന്റ് ജോസഫ്സ് കോളേജും എംടിടിഎസ് ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇനിഷിയേന് ഇന്‍ടു മാത്തമാറ്റിക്സ് ഗണിതശാസ്ത്രത്തിന് ഒരാമുഖം എന്ന പരിശീലന പരിപാടിക്ക് തുടക്കമായി. ചാവറ ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. കോളജിലെ ഗണിതശാസ്ത്ര വിഭാഗം പ്രഫ. ഡോ. കെ. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഗണിതശാസ്ത്ര വകുപ്പ് മേധാവി സിന്‍ഡ ജോയ്, ഡിപ്പാര്‍ട്ട്മെന്റ് മുന്‍ മേധാവി കെ.വി ഗീത, വി.എസ്. ധന്യ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് വിസിറ്റിംഗ് പ്രൊഫസര്‍ ആയ ഡോ. എ.ജെ. ജയന്തനും തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. എ. ചന്ദ്രശേഖരനും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി