ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാതല ക്ലബ് ബുള്‍ബുള്‍ ഉത്സവം നടത്തി
ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാതല ക്ലബ് ബുള്‍ബുള്‍ ഉത്സവം കെഎസ്ഇ ജനറല്‍ മാനേജര്‍ എം. അനില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാതല ക്ലബ് ബുള്‍ബുള്‍ ഉത്സവം കെഎസ് പാര്‍ക്കില്‍ വെച്ച് നടത്തി. നാല് ലോക്കല്‍ അസോസിയേഷനില്‍ നിന്നായി 300 ഓളം കുട്ടികള്‍ പങ്കെടുത്തു. കെഎസ്ഇ ജനറല്‍ മാനേജര്‍ എം. അനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ കമ്മീഷണര്‍ എന്‍.സി. വാസു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൗട്ട് വിഭാഗം ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കെ.ഡി. ജയപ്രകാശ്, റോവര്‍ കമ്മീഷണര്‍ വി.ബി. പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഇരിങ്ങാലക്കുട ലോക്കല്‍ അസോസിയേഷന് സെക്രട്ടറി ടി.എന്‍. പ്രസീത സ്വാഗതവും, ഗൈഡ്സ് വിഭാഗം ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കെ.കെ. ജോയ്സി നന്ദിയും പ്രകാശിപ്പിച്ചു. അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മീഷണര്‍ വി.എസ്. ദാസന്, സ്കൗട്ട്, മാസ്റ്റര്‍മാരായ രാജേഷ്, കെ.വി. സുശീല്‍, ഡോ. എസ്.ആര്. രാഗേഷ്, റോവര്‍ ലീഡര്‍ രോഷാല്‍, ഗൈഡ്സ് ക്യാപ്റ്റന്‍ ബിന്‍സി തോമസ് തുടങ്ങിയവര്‍ സേവനമനുഷ്ഠിച്ചു. ചിത്രരചന, ചമയം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ക്ലബ് ബുള്‍ബുള്‍ വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി ഉത്സവത്തില്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി