കാട്ടൂര്‍ കോമ്പാറക്കാരന്‍ ഡേവിസ് മകള്‍ ഡെയ്ഫിക്ക് രണ്ട് അംഗീകാരം
പ്ലേറ്റഡ് കോപ്പര്‍ ഉപയോഗിച്ച് ബാറ്ററി നിര്‍മാണത്തിന് യുഎസ് പാറ്റന്റ്, പുതിയ ഹെര്‍ബല്‍ സ്കിന്‍ മെഡിസിന് കണ്ടുപിടുത്തത്തിനു കേരള ഗവണ്മെന്റ് അംഗീകാരം എന്നിവ നേടിയ ഡെയ്ഫിയെ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉപഹാരം നല്കി അനുമോദിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ ഹിക്രിമു നഗറില്‍ താമസിക്കുന്ന കോമ്പാറക്കാരന്‍ ഡേവിസ് മകള്‍ ഡെയ്ഫിക്ക് രണ്ട് അംഗീകാരം. പ്ലേറ്റഡ് കോപ്പര്‍ ഉപയോഗിച്ച് ബാറ്ററി നിര്‍മാണത്തിന് യുഎസ് പാറ്റന്റ് ലഭിച്ചു. പുതിയ ഹെര്‍ബല്‍ സ്കിന്‍ മെഡിസിന് കണ്ടുപിടുത്തത്തിനു കേരള ഗവണ്മെന്റ് അംഗീകാരവും ലഭിച്ചു. ഡെയ്ഫിയെ കോണ്‍ഗ്രസ് അനുമോദിച്ചു. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്, മുന്‍ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, ബിസിസി ജനറല്‍ സെക്രട്ടറി സി.എല്‍. ജോയ്, മുന്‍ ഡിസിസി അംഗം സിദ്ദിഖ് കറുപ്പംവീട്ടില്‍, റംഷാദ് കുഴികണ്ടത്തില്‍, മുന്‍ മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കദീജ മുംതാസ്, ബൂത്ത് പ്രസിഡന്റ് ആന്റോ കുരുവിള, മണ്ഡലം സെക്രട്ടറി ലോയിഡ്, ജോണ്‍ വെള്ളാനിക്കാരന്‍, ജോണ്സന്, സി. രാമചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി