ഇരിങ്ങാലക്കുട അന്താരാഷ്ട്രമേള; കൈയ്യടികള്‍ നേടി മാവോയിസ്റ്റ് ഉം ബട്ടര്‍ഫ്ലൈ ഗേള്‍ 85 ഉം

അന്താരാഷ്ട്രമേളയില്‍ സംവിധായകന് പ്രതാപ് ജോസഫിനെ കലാനിരൂപകയും കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രേണു രാമനാഥ് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: വിയോജിപ്പുകളെയും വിമതശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്ന ഭരണകൂടനയങ്ങളെ വിമര്‍ശിക്കുന്ന മാവോയിസ്റ്റ്ന് കയ്യടികള്‍. അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്രമേളയുടെ ഭാഗമായി മാസ് മൂവീസില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ ആദ്യത്തെ തിയറ്റര്‍ സ്ക്രീനിംഗ് കൂടിയാണ് നടന്നത്. പ്രദര്ശാനനന്തരം നടന്ന ചടങ്ങില്‍ സംവിധായകന് പ്രതാപ് ജോസഫിനെ കലാനിരൂപകയും കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രേണു രാമനാഥ് ആദരിച്ചു. അതിജീവനത്തിനായി സമൂഹമാധ്യമങ്ങളുടെ സാധ്യതകള്‍ തേടിയ യുവതിയുടെ കഥ പറഞ്ഞ ബട്ടര്‍ഫ്ലൈ ഗേള്‍ 85 എന്ന ചിത്രവും പ്രേക്ഷക പ്രശംസ നേടി. സംവിധായകന് പ്രശാന്ത് മുരളി പത്മനാഭനെയും അഭിനേതാക്കളെയും ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി ആദരിച്ചു.