തൃശൂര്‍ ജില്ലയില്‍ ആദ്യ സ്റ്റാന്‍ഡേര്‍ഡ്സ് ക്ലബ് വേദിയൊരുക്കി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്
തൃശൂര്‍ ജില്ലയില്‍ ആദ്യ സ്റ്റാന്‍ഡേര്‍ഡ്സ് ക്ലബ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കൊച്ചി ബ്രാഞ്ച് പ്രമോഷന് കണ്‍സള്‍ട്ടന്റ് കെ.കെ. സരുണ്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയില്‍ ആദ്യ സ്റ്റാന്‍ഡേര്‍ഡ്സ് ക്ലബ് വേദിയൊരുക്കി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് കൊച്ചി ബ്രാഞ്ച് പ്രമോഷന് കണ്‍സള്‍ട്ടന്റ് കെ.കെ. സരുണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാവി തലമുറയില്‍ ഇന്ത്യന്‍ സ്റ്റാന്ഡേര്ഡ്സിനെ കുറിച്ചുള്ള ഗുണനിലവാരബോധവും, അവബോധവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാന്‍ഡേര്‍ഡ്സ് ക്ലബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ അധ്യക്ഷത വഹിച്ചു. ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ്സ് ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ. ബിബിത ജോസഫ് സ്വാഗതവും സ്റ്റാന്‍ഡേര്‍ഡ്സ് ക്ലബ് വിദ്യാര്‍ഥി പ്രതിനിധി ആഗ്ന മരിയ ജോണി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി