പുല്ലൂര്‍ പൊതുമ്പുചിറ ചിറയോരം ടേക്ക് എ ബ്രേക്ക് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു

പുല്ലൂര്‍ പൊതുമ്പുചിറ ചിറയോരം ടേക്ക് എ ബ്രേക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിക്കുന്നു.
പുല്ലൂര്‍: പുല്ലൂര്‍ പൊതുമ്പുചിറ ചിറയോരം ടേക്ക് എ ബ്രേക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ബോട്ടില്‍ ബൂത്തുകളുടെ പഞ്ചായത്ത്തല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് മുഖ്യാതിഥിയായി. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, അസിസ്റ്റന്റ് എന്‍ജിനീയര്‍ സിമി സെബാസ്റ്റ്യന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് പി.ബി. ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
