ക്രൈസ്റ്റ് കോളജില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ക്യാമ്പസ് ടൂര്‍ സംഘടിപ്പിച്ചു
സ്കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ച സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ക്യാമ്പസ് ടൂറിന്റെ ഭാഗമായി കോളജ് സന്ദര്‍ശിച്ച പോട്ട സെന്റ് കുര്യാക്കോസ് ഏലിയാസ് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസിനൊപ്പം.
ഇരിങ്ങാലക്കുട: സ്കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ച സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ക്യാമ്പസ് ടൂര്‍ ശ്രദ്ധേയമായി. പോട്ട സെന്റ് കുര്യാക്കോസ് ഏലിയാസ് യുപി സ്കൂളിലെ അറുപതോളം വിദ്യാര്‍ഥികള്‍ ക്യാമ്പസ് ടൂറിന്റെ ഭാഗമായി കോളജ് സന്ദര്‍ശിച്ചു. കോളജിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, സുവോളജി മ്യൂസിയം, അക്വാപോണിക്സ്, പേപ്പര്‍ റീസൈക്ലിംഗ് യൂണിറ്റ്, ജലപരിശോധന സംവിധാനം, നീലതിമിംഗലം, വിവിധ ലബോറട്ടറികള്‍ എന്നിവ കുട്ടികള്‍ സന്ദര്‍ശിച്ചു. പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാന്‍ സാധിച്ചത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി