ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; കണ്ണ് നിറയിച്ച് ജനനം 1947 പ്രണയം തുടരുന്നു

പ്രണയം തുടരുന്നു എന്ന ചിത്രത്തിന്റെ സംവിധായകന് അഭിജിത്ത് അശോകനെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും കൂടിയാട്ടകുലപതി വേണുജി ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷകരുടെ കണ്ണുകള്‍ നിറയിച്ച് ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രം. മാസ് മൂവീസില്‍ നടന്ന ചിത്രത്തിന്റെ പ്രദര്‍ശനാനന്തരം സംവിധായകന് അഭിജിത്ത് അശോകനെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും കൂടിയാട്ടകുലപതി വേണുജി ആദരിച്ചു. വ്യവസ്ഥിതിയുടെ മനുഷ്യത്വ വിരുദ്ധ സ്വഭാവം കൃത്യമായി അടയാളപ്പെടുത്തിയ ആകാശത്തിന് താഴെ എന്ന ചിത്രവും മികച്ച അഭിപ്രായം തേടി. സംവിധായകന് ലിജേഷ് മുല്ലേഴത്ത്, നിര്‍മ്മാതാവ് എം.ജി. വിജയ്, നടി സിജി പ്രദീപ് എന്നിവരെ മുകുന്ദപുരം തഹസില്‍ദാര്‍ സിമേഷ് സാഹൂ ആദരിച്ചു.