പുല്ലൂരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ടേക്ക് എ ബ്രേക്ക് കിയോസ്ക്ക് നശിക്കുന്നു
പുല്ലൂരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ടേക്ക് എ ബ്രേക്ക് കിയോസ്ക്ക് അടച്ചുപൂട്ടികിടക്കുന്നു.
പുല്ലൂര്‍: മുരിയാട് പഞ്ചായത്തിലെ പുല്ലൂരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ടേക്ക് എ ബ്രേക്ക് ഉപയോഗമില്ലാതെ നശിക്കുന്നതായി പരാതി. വഴിയാത്രക്കാര്‍ക്കായി പുല്ലൂര്‍ പുളിഞ്ചോട്ടില്‍ നിര്‍മ്മിച്ചിട്ടുള്ള കിയോസ്ക്കാണ് ആര്‍ക്കും ആവശ്യമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്. കുടംബശ്രീ ജില്ലാ മിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് കിയോസ്ക്ക് നിര്‍മ്മിച്ചത് രണ്ട് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ഈ കിയോസ്കിനു രണ്ട് ലക്ഷം രൂപയാണ് ചെലവ്. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും പഞ്ചായത്തുകളില്‍ മാത്രമാണ് കിയോസ്ക് സ്ഥാപിച്ചിട്ടുള്ളത്. നിര്‍മാണത്തിന് ശേഷം ഏറ്റെടുത്ത് നടത്താന്‍ ആളില്ലാതെ വന്നതോടെയാണ് കിയോസ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നത്. ഉപകാരപ്രദമാകും വിധം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്തില്ലെന്ന് വാര്‍ഡ് അംഗം സേവ്യര്‍ ആളൂക്കാരന്‍ പറഞ്ഞു.

ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
കുച്ചിപ്പുടിയില്‍ വീണ്ടും കാറ്റ്ലിന്റെ വിജയത്തിളക്കം; സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി