ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ തുടങ്ങി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ നിര്‍മ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രി മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ നിര്‍മ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. രോഗികളുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയില്‍ ഒരുക്കുമെന്നും സ്ഥലം ഉപയോഗപ്രദമാകും വിധത്തില്‍ എങ്ങനെ വിനിയോഗിക്കാം എന്ന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ആലോചിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി. ആരോഗ്യ വിഭാഗം പ്ലാനിങ് ഫണ്ടില്‍ നിന്ന് 5.90 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ടി.വി ചാര്‍ളി, ഹോസ്പിറ്റല്‍ സൂപ്രന്റ് ഡോ. എം.ജി ശിവദാസ്, ആരോഗ്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി