കാട്ടൂര്‍ കലാസദനത്തിന്റെ പതിനാലാം വാര്‍ഷിക പൊതുയോഗവും പുസ്തക പ്രകാശവും
എഴുത്തുകാരി ദയ വൈറ്റ് കാസില്‍ രചിച്ച കൊട്ടത്തലച്ചി എന്ന നോവലിന്റെയും ദയറ എന്ന നോവലിന്റെ രണ്ടാം പതിപ്പിന്റെയും പ്രകാശനം രൂപത വികാരി ജനറല്‍ മോണ്‍. ജോസ് കെ. മാളിയേക്കല്‍ പ്രശസ്ത കവി സെബ്യാസ്റ്റിയന്‍ നല്കി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കാട്ടൂര്‍ കലാസദനത്തിന്റെ പതിനാലാം വാര്‍ഷിക പൊതുയോഗം പൊഞ്ഞനം കോസ്മോ റീജന്‍സി ഹാളില്‍ നടന്നു. മനോജ് വലിയപ്പറമ്പില്‍ അധ്യക്ഷനായി. മുഹമ്മദ് ഇബ്രാഹിം (സിംപ്സണ് ഇബ്രു), കെ.വി. ഉണ്ണികൃഷ്ണന്, രാധാകൃഷ്ണന് കിഴുത്താണി, ലിഷോയ് പൊഞ്ഞനം എന്നിവര്‍ സംസാരിച്ചു. കലാസദനം പ്രവര്‍ത്തകയായ ദയ വൈറ്റ് കാസില്‍ രചിച്ച കൊട്ടത്തലച്ചി എന്ന നോവലിന്റെയും ദയറ എന്ന നോവലിന്റെ രണ്ടാം പതിപ്പിന്റെയും പ്രകാശനം നടന്നു. രൂപത വികാരി ജനറല്‍ മോണ്‍. ജോസ് കെ. മാളിയേക്കല്‍ പ്രശസ്ത കവി സെബ്യാസ്റ്റിയന്‍ നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ കാട്ടൂര്‍ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇബ്രാഹിം, രാധാകൃഷ്ണന് വെട്ടത്ത്, സി.കെ. ഹസന്‍കോയ, നൗഫല്‍ ചേറ്റുവ, ജോര്‍ജ് പള്ളിപ്പാട്ട്, അബ്ദുള്‍ റഹിമാന്‍ ചേര്‍പ്പ്, ബാപ്പു വലപ്പാട്, ഷെരീഫ് ഇബ്രാഹിം, സജന ഷാജഹാന്, രാജലക്ഷ്മി കുറമാത്ത്, ദയവൈറ്റ് കാസില്‍, രതി കല്ലട എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ