വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം
വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ഇ.എസ്. സാബു നിര്‍വഹിക്കുന്നു.
കോണത്തുക്കുന്ന്: വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. ഡോ. ശില്പ ചടങ്ങ് ഉദ്ഘാടനവും വൃക്ക രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും ചെയ്തു. സംഘം പ്രസിഡന്റ് എ.ആര്. രാമദാസ് അധ്യക്ഷത വഹിച്ചു. ഇ.എസ്. സാബു ഡയാലിസിസ് കിറ്റ് വിതരണം നിര്‍വഹിച്ചു. മാനസമുദ്ര എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ച ഓട്ടിസം ബാധിതനായ ശ്രീഹരി ആര്. മേനോന് ഉപഹാരം നല്കി ആദരിച്ചു. കാശി വിശ്വനാഥന്, കെ. കൃഷ്ണകുമാര്‍, എ.എ. മുസമ്മില്‍, കെ.ഐ. നജാഹ്, സലീം കാട്ടകത്ത്, കെ. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍