മുരിയാട് മണ്ഡലം യുഡിഎഫ് കണ്വെന്ഷന്
മുരിയാട്: തൃശൂര്‍ ലോകസഭ സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മുരിയാട് മണ്ഡലം യുഡിഎഫ് കണ്വെന്ഷന് ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളില്‍ നടന്നു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.ബി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം ചെയര്മാന് എം.പി. ജാക്സണ്, ഡിസിസി ഭാരവാഹികളായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, കെ.കെ. ശോഭനന്, സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, സിഎംപി ഏരിയ സെക്രട്ടറി പി.ബി. മനോജ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.ഡി. പോള്‍, എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. വിശ്വനാഥന് സ്വാഗതവും മുരളി മഠത്തില്‍ നന്ദിയും പറഞ്ഞു. സാജു പാറേക്കാടന്‍ ചെയര്‍മാനായും എം.എന്‍. രമേശ് ജനറല്‍ കണ്‍വീനറായും 151 കമ്മിറ്റി രൂപീകരിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്