ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസില്‍ അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനി
ഇരിങ്ങാലക്കുട: എക്സൈസ് റേഞ്ച് ഓഫീസില്‍ ഒരു വനിതാ സിവില്‍ ഓഫീസര്‍ അടക്കം അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനി. ഇതില്‍ മൂന്നുപേര്‍ മാള ആശുപത്രിയിലും ഒരാള്‍ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓഫീസിലും പരിസരത്തും ഫോഗിങ്ങ് നടത്തി. കാലങ്ങളായി എക്സൈസ് വിഭാഗം പിടികൂടി ഓഫീസിന് ചുറ്റുമായി സൂക്ഷിച്ചിരുന്ന ഡ്രമ്മുകളിലും മറ്റും വെള്ളം നിറഞ്ഞതാണ് കൊതുകുകള്‍ പെരുകാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഡ്രമ്മുകളില്‍ കെട്ടിക്കിടന്നിരുന്ന വെള്ളം ഒഴുക്കിക്കളഞ്ഞു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്ക് പ്രതിരോധ ഗുളികകള്‍ നല്‍കിയിട്ടുണ്ട്.