എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ ലോക്സഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. വി.എസ്. സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇരിങ്ങാലക്കുട പട്ടണത്തില്‍ ബൈപാസ് റോഡില്‍ സ്വകാര്യ വ്യക്തിയുടെ അനുമതിയോടെ സ്ഥാപിച്ച വലിയ പ്രചരണ ബോര്‍ഡും, ഇരിങ്ങാലക്കുട മാര്‍ക്കറ്റ് പരിസരത്ത് സ്ഥാപിച്ച ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി പോലീസില്‍ പരാതി നല്കി.