പുല്ലൂര്‍ സെക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍: പുല്ലൂര്‍ സെക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥി ബലക്ഷയ രോഗ നിര്‍ണ്ണയവും മുട്ട് മാറ്റിവയ്ക്കല്‍ ശസ്തക്രിയ രോഗ നിര്‍ണ്ണയവും വിദഗ്ധ ഓര്‍ത്തോപീഡിക് സര്ജന്മാരായ ഡോ. കെ. ജയകുമാര്‍ എംബിബിഎസ് എംഎസ് ഓര്‍ത്തോ, ഡോ. അനുപം സുധീപ് എംബിബിഎസ്, ഡി ഓര്‍ത്തോ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ് നിര്‍വഹിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി അസ്ഥി ബലക്ഷയ ടെസ്റ്റും (ബിഎംഡി ടെസ്റ്റ്) ഓപ്പറേഷന് ആവശ്യമായി വരുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ സര്‍ജറിയും നടത്തി കൊടുക്കുമെന്നു അധികൃതര്‍ അറിയിച്ചു. ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, ഹോസ്പിറ്റല്‍ നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ് ക്യാമ്പിന് നേതൃത്വം നല്കി.