കൂടല്‍മാണിക്യം മാണിക്യശ്രീ പുരസ്കാരം മേളപ്രാമാണികന്‍ പെരുവനം കുട്ടന് മാരാര്‍ക്ക്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് നല്‍കിവരാറുള്ള മാണിക്യശ്രീ പുരസ്കാരം ഈ വര്‍ഷം മേളപ്രാമാണികന്‍ പെരുവനം കുട്ടന് മാരാര്‍ക്ക് സമ്മാനിക്കും. കൂടല്‍മാണിക്യസ്വാമിയുടെ ഫോട്ടോ ആലേഖനംചെയ്ത ഒരു പവന്റെ സ്വര്‍ണപ്പതക്കമാണ് പുരസ്കാരം. 2024 ഏപ്രില്‍ 22ന് കൊടിപ്പുറത്തുവിളക്കിനു മുന്‍പായി നടക്കുന്ന സാംസ്കാരികസമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും. ഉത്സവപ്രോഗ്രാം പുസ്തകത്തിന്റെ പ്രകാശനം ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി ദേവസ്വം ചെയര്മാന് സി.കെ. ഗോപിക്ക് കൈമാറി നിര്‍വഹിച്ചു. ദേവസ്വം ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ രാഘവന് മുളങ്ങാടന്‍, ഡോ. മുരളി ഹരിതം, കെ.ജി. അജയകുമാര്‍, വി.സി. പ്രഭാകരന്, കെ. ബിന്ദു, അഡ്മിനിസ്ട്രേറ്റര്‍ ഉഷാ നന്ദിനി, ദേവസ്വം ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കൂടല്‍മാണിക്യം ഉത്സവത്തിന് ഈ മാസം 21ന് കൊടിയേറും. മേയ് ഒന്നിന് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ ആറാട്ടോടെയാണ് സമാപനം.

കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിച്ച പാണ്ടിമേളം
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
മരിച്ചവരുടെ ഓര്‍മ്മദിനം; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു
കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്പുത്തരി സദ്യക്ക് ആയിരങ്ങള്‍
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ് ഭക്തി സന്ദ്രം