ഇരിങ്ങാലക്കുടയില്‍ മഹിളാ സംഗമം
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടന്ന മഹിളാ സംഗമം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു. മഹിളാ ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ് അധ്യക്ഷത വഹിച്ചു. മോദിയുടെയും പിണറായിയുടെയും ഭരണത്തില്‍ വനിതകള്‍ സുരക്ഷിതരല്ലെന്നും ഇക്കാലത്ത് ഏറ്റവും ദുരിതമനുഭവിക്കേണ്ടി വന്നത് വീട്ടമ്മമാരുമാണെന്ന് വി.കെ. മിനിമോള്‍ പറഞ്ഞു. ഇതിനുള്ള മറുപടിയാവും ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് എന്ന് അവര്‍ ചൂണ്ടിക്കാട്ടി നിയോജക മണ്ഡലം ചെയര്മാന് എം.പി. ജാക്സണ്, മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന്, മുന്‍ എംപി സാവിത്രി ലക്ഷ്മണന്, സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, ജില്ല പ്രസിഡന്റ് ടി. നിര്‍മ്മല, ബ്ലോക്ക് പ്രസിഡന്റ് ഗീത മനോജ്, ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, രഞ്ജിനി ടീച്ചര്‍, അംബുജ രാജന്, സി. മിനി മോഹന്‍ദാസ്, മാഗി വിന്‍സന്റ്, സ്മിത മുരളീധരന്, സിജി എന്നിവര്‍ പ്രസംഗിച്ചു.