പോക്സോ കേസില്‍ എഴുപതു വയസുകാരന് തടവ്
ഇരിങ്ങാലക്കുട: ലൈംഗികാതിക്രമം കാട്ടിയ കേസില്‍ എഴുപതുകാരന് ആറുവര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ആളൂര്‍ സ്വദേശി കീഴാട്ടില്‍ ചന്ദ്രനെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി സി.ആര്. രവിചന്ദര്‍ ശിക്ഷിച്ചത്. 2021 ല്‍ ആളൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് ശിക്ഷ. പിഴ ഈടാക്കി നഷ്ടപരിഹാരമായി നല്‍കാനും ഒടുക്കാതിരുന്നാല്‍ മൂന്നുമാസം വെറും തടവിനും കോടതി ഉത്തരവിട്ടു. ആളൂര്‍ എസ്ഐ എം.ബി. സിബിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടറായിരുന്ന കെ.എസ്. സുബിന്താണ് കുറ്റപത്രം നല്‍കിയത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.