സാമൂഹിക ജനാധിപത്യം പുലരണമെങ്കില്‍ ജാതി സെന്‍സസ് നടപ്പാക്കണം: പി.എ. അജയഘോഷ്

ആളൂര്‍: സാമൂഹിക ജനാധിപത്യം പുലരണമെങ്കില്‍ ജാതി സെന്‍സസ് നടപ്പാക്കണമെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു.
കെപിഎംഎസ് ആളൂര്‍ യൂണിയന് കല്ലേറ്റുംക്കരയില്‍ സംഘടിപ്പിച്ച അംബേദ്കര്‍ ജയന്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടില്‍ പാര്ശ്വവല്കൃത ദുര്‍ബല ജന വിഭാഗങ്ങളെന്നും സാമൂഹിക നീതിക്ക് പുറത്താണ്. തുല്യതയും നീതിയുമില്ലാത്ത ഒരു മുഖംമൂടി മാത്രമായ് ജനാധിപത്യം അവശേഷിച്ചുവെന്നും പി.എ. അജയഘോഷ് കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്റ് തങ്കമണി പരമു അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി വി.കെ. സുമേഷ്, കെ.സി. ഷാജി, വി.കെ. ബാബു, ടി.വി. സിലീഷ്, വി.കെ. രാജന്, ടി.കെ. സുനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.