വിദ്യാര്‍ഥിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ആളൂര്‍ കച്ചേരിപ്പടിയില്‍ സുഹൃത്തിനെ മൊബൈലില്‍ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് വിദ്യാര്‍ഥിയെ കഴുത്തില്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ കൊലപാതക കേസിലെ പ്രതി ഉള്‍പ്പെടെ രണ്ടുപേരെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം കച്ചേരിപ്പടിയില്‍ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിയായ കച്ചേരിപ്പടി സ്വദേശി യുവാവിനെ വധിക്കാന്‍ ശ്രമിച്ചതിനാണ് താണിശ്ശേരി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അക്ഷയ് (21 ) കടുപ്പശ്ശേരി നെടുമ്പുരക്കല്‍ വീട്ടില്‍ ക്രിസ്റ്റോ (20) എന്നിവരെ ആളൂര്‍ സി ഐ മുഹമ്മദ് ബഷീര്‍, എസ് ഐ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. പിടിയിലായ പ്രതികളില്‍ അക്ഷയ് 2020 വര്‍ഷത്തില്‍ കാട്ടൂരില്‍ വിഷ്ണു, വാഹിദ് വധക്കേസിലെ പ്രതിയാണ്. ക്രിസ്റ്റോ 2024 ജനുവരി മാസത്തില്‍ കടുപ്പശ്ശേരി പള്ളി അമ്പു തിരുനാളിനിടയില്‍ കടുപ്പശ്ശേരി സ്വദേശിയെ വീടുകയറി ആക്രമിച്ച കേസിലെ പ്രതിയാണ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സതീശന്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ മാരായ സജിപാല്‍, ബാബു. ടി ആര് സിവില്‍ പോലീസ് ഓഫീസര്‍ ഫെബിന് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു