താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശു മുത്തപ്പന്റെ തിരുനാളിന് കൊടിയേറി
തിരുനാള്‍ മെയ് രണ്ട്, മൂന്ന്, നാല് തിയതികളില്‍
താഴെക്കാട്: താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ തിരുനാള്‍ മെയ് രണ്ട്, മൂന്ന്, നാല് തിയതികളില്‍ ആഘോഷിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. മെയ് ഒന്നിന് രാവിലെ 5.45 നും 6.30 നും ദിവ്യബലി, നൊവേന. 8.30 ന് ആദ്യകുര്‍ബാന സ്വീകരണം. വൈകീട്ട് 4.30 മ് പ്രസുദേന്തിവാഴ്ച, ദിവ്യബലി, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. ജോജോ അരിക്കാടന്‍ സിഎംഐ കാര്‍മികനായിരിക്കും. വൈകീട്ട് ഏഴിന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മം. അമ്പുതിരുനാള്‍ ദിനമായ രണ്ടിന് രാവിലെ 5.45ന് ദിവ്യബലി, 6.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന, തിരുസ്വരൂപങ്ങള്‍ മദ്ബഹയില്‍ നിന്നും എഴുന്നള്ളിപ്പിനായി ഇറങ്ങുന്നു. തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍. വൈകീട്ട് 5.30ന് ദിവ്യബലി, നൊവേന, രൂപം വഹിച്ചുള്ള പള്ളിചുറ്റി പ്രദക്ഷിണം, രാത്രി 10 ന് വിവിധ യൂണിറ്റുകളിലെ അമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. 11 ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. വര്‍ണമഴ. തിരുനാള്‍ ദിനമായ മൂന്നിന് രാവിലെ ആറിനും ഏഴിനും എട്ടിനും ഒമ്പതിനും ദിവ്യബലി. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വിനില്‍ കുരിശുതറ സിഎംഐ കാര്‍മികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 3.30 ന് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, വര്‍ണമഴ, രാത്രി എട്ടിന് പഞ്ചാരിമേളം. വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ദിനമായ നാലിന് രാവിലെ ആറിനും ഏഴിനും എട്ടിനും ദിവ്യബലി, 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലി. ഫാ. ജോണി മേനാച്ചേരി കാര്‍മികത്വം വഹിക്കും. ഫാ. നവീന്‍ ഊക്കന്‍ സന്ദേശം നല്‍കും. രാത്രി 7.30ന് വോയ്സ് ഓഫ് കൊച്ചിന് അവതരിപ്പിക്കുന്ന മെഗാഷോ. അഞ്ചിന് അങ്ങാടി അമ്പ്. പരേതരുടെ അനുസ്മരണദിനമായ ആറിന് രാവിലെ 6.30 ന് സെമിത്തേരിയില്‍ ദിവ്യബലി. 10 ന് എട്ടാമിടവും 17 ന് പതിനഞ്ചാമിടവും ആഘോഷിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കിയ വര്‍ഷമായിരുന്നു. 2023-2024 വര്‍ഷത്തില്‍ ജാതിമതഭേദമന്യെ ഇടവകാതിര്‍ത്തിയിലെ ഏവര്‍ക്കും വീടുകളുടെ പുനരുദ്ധാരണം,വിവാഹസഹായം, വിദ്യാഭ്യാസ സഹായം, രോഗികള്‍ക്കുള്ള ധനസഹായം നല്കിവരുന്നു. കൂടാതെ സംഘടനകളുടെ നേതൃത്വത്തില്‍ കൃഷിക്ക് ആവശ്യമായ ധനസഹായം, കന്നുകുട്ടികള്, ആട്ടിന്‍കുട്ടികള്‍ എന്നിവ നല്കിവരുന്നു. തിരുനാള്‍ പരിപാടികള്‍ക്ക് വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, അസി. വികാരി ഫാ. ജെര്‍ലിറ്റ് കാക്കനാടന്, കൈക്കാരന്മാരായ റീജോ പാറയില്‍, ജോര്‍ജ് തൊമ്മാന, സിജോ തെക്കേത്തല, ജോയ് ചുക്കിരിയാന്‍, ജനറല്‍ കണ്‍വീനര്‍ ജേക്കബ് കുഴിവേലി എന്നിവര്‍ നേതൃത്വം നല്‍കും.