പടിയൂരില്‍ വിളനാശം സംഭവിച്ച വയലുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: വിളനാശം സംഭവിച്ച വയലുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു സന്ദര്‍ശിച്ചു. പൂമംഗലം, പടിയൂര്‍ കൃഷിഭവനുകളുടെ പരിധിയില്‍ ഉള്‍പ്പട്ട പടിയൂര്‍ തെക്ക് വലിയ മേനോന് കോളില്‍ 32 ഏക്കര്‍ തരിശ് ഉള്‍പ്പടെ 42 ഏക്കറില്‍ കൃഷി ചെയ്ത പാടങ്ങളിലാണ് വിളനാശം സംഭവിച്ചത്. ഉയര്‍ന്ന ചൂടിന്റെ പശ്ചാത്തലത്തില്‍ കടുത്ത വിളനാശമാണ് ഉണ്ടായിട്ടുള്ളത്. കൊയ്താല്‍ കൊയ്യുന്നതിനുള്ള ചെലവ് പോലും കിട്ടാത്ത സ്ഥിതിയാണ് പല പാടശേഖരങ്ങളിലും ഉള്ളത്. വിളനാശത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് കേരള കാര്‍ഷിക സര്‍വ്വകലാശാല വിദഗ്ധര്‍ പാടശേഖരം സന്ദര്‍ശിച്ചിരുന്നു. 40 കര്‍ഷകരുടെ കൂട്ടായ്മ 32 ഏക്കര്‍ തരിശ് നിലത്തിലടക്കം കൃഷി ഇറക്കിയെങ്കിലും ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. കര്‍ഷകരുടെ നഷ്ടം നികത്താന്‍ കഴിയും വിധം പ്രത്യേക ആനുകൂല്യങ്ങള്‍, ഇന്‍ഷൂറന്‍സ് ആനുകൂല്യം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തണമെന്നും കൂടുതല്‍ പശ്ചാത്തല സൗകര്യം ഒരുക്കണം എന്നുമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് കര്‍ഷകര്‍ ആവശ്പ്പെട്ടു.

പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, പഞ്ചായത്തംഗം പ്രഭാത് വെള്ളാപ്പിള്ളി, കര്‍ഷക സംഘം ഭാരവാഹികളായ ജിനരാജ ദാസ്, കെ.ആര്. മണി, കൃഷിവകുപ്പ് വെള്ളാങ്ങല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.കെ. സ്മിത, പടിയൂര്‍ കൃഷി ഓഫീസര്‍ സി.എം. റുബീന, പൂമംഗലം കൃഷി ഓഫീസര്‍ എം.സി. അഭയ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് എന്നിവര്‍ കഴിഞ്ഞ ദിവസം പാടശേഖരം സന്ദര്‍ശിച്ചിരുന്നു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്
കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ
അപ്രോച്ച് റോഡിന്റെ മണ്ണ് കൊണ്ടുപോയതില്‍ പ്രതിഷേധം