സൂര്യാഘാതം: വെള്ളങ്ങല്ലൂര്‍ പഞ്ചായത്തില്‍ നാല് വളര്‍ത്തു മൃഗങ്ങള്‍ ചത്തു
കോണത്തുക്കുന്ന്: സൂര്യാഘാതമേറ്റ് വെള്ളങ്ങല്ലൂര്‍ പഞ്ചായത്തില്‍ നാല് വളര്‍ത്തുമൃഗങ്ങള്‍ ചത്തു. കാരുമാത്ര തൈനകത്ത് തിലകന്റെ ഏഴുമാസം ചെനയുള്ള പശു, വള്ളിവട്ടം തത്തോടത്ത് വീട്ടില്‍ ശിവന്റെ പശു, വള്ളിവട്ടം ആക്ളിപറമ്പില് ബാബുവിന്റെ ഒരു വയസുള്ള പശു, വെള്ളങ്ങല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് അംഗം ടി.കെ. ഷറഫൂദ്ദീന്റെ ബന്ധുവായ കാരുമാത്ര മുടവന്‍ കാട്ടില്‍ ഫൈസലിന്റെ ഒരു വയസുള്ള പോത്ത് എന്നിവയാണ് ചത്തത്.
പാടത്തും പറമ്പിലുമാണ് ഇവയെ കെട്ടിയിരുന്നത്. വെള്ളങ്ങല്ലൂര്‍ വെറ്റിനറി ഡോക്ടര്‍ ഷിബു പോസ്മോര്‍ട്ടം നടത്തി. മൃതദേഹങ്ങള്‍ സംസ്കരിച്ചു. മാടുകള്‍ ചകുവാന്കാരണം സൂര്യഘാതമേറ്റതാണെന്ന് സ്ഥിരീകരിച്ചു. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ട വര്‍ക്ക് ധന സഹായത്തിന് നടപടികളെടുക്കുമെന്ന് വെള്ളങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അറിയിച്ചു.