ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ സന്ദേശ യാത്രക്ക് സ്വീകരണം നല്കി
ഇരിങ്ങാലക്കുട: രൂപത ദിവ്യകാരുണ്യ സന്ദേശ യാത്രക്ക് സ്വീകരണം നല്കി. മെയ് 19 ന് നടത്തുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നോടിയായി ഇരിങ്ങാലക്കുട രൂപത നടത്തുന്ന ദിവ്യ കാരുണ്യ സന്ദേശയാത്രക്ക് രണ്ടാം ദിനത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് പള്ളിയില്‍ സ്വീകരണം നല്കി വികാരി ഫാ. വര്‍ഗീസ് കോന്തുരുത്തി കൈക്കാരന് മാര്‍, കുടുംബ സമ്മേളന ഭാരവാഹികള്‍, സംഘടന ഭാരവാഹികള്‍, മതദ്ധ്യാപകര്, എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്കി. മെയ് 12 ന് പതാക ദിനത്തില്‍ ഉയര്‍ത്താറുള്ള പ്രത്യേകം തയ്യറാക്കിയ പേപ്പല്‍ പതാക രൂപത വികാരി ജനറാള്‍ മോണ്‍ ജോസ് മാളിയേക്കല്‍ വികാരിക്കും ഇടവക ഭാരവാഹികള്‍ക്കും നല്കി. ജനറല്‍ കണ്‍വീനര്‍ ഫാ. റിജോയ് പഴയാറ്റില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഫാ.ജോണ്‍ കവലക്കാട്ട്, ജോ. കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, ഷാജു പാറേക്കാടന്‍, അഡ്വ. ഹോബി ജോളി, കുടുംബ സമ്മേളന ഫൊറോന പ്രസിഡന്റ് ജിക്സണ്‍ നട്ടേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ സന്ദേശ യാത്ര 40 ഓളം പള്ളികളില്‍ യാത്ര ചെയ്ത് പുല്ലൂര്‍ പള്ളിയില്‍ സമാപിച്ചു.

പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു