സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാഭാരതിയും കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി കൊച്ചി ഐ ഫൌണ്ടേഷന് ആശുപത്രിയുമായി സഹകരിച്ചു നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി. സംഗമേശ്വര ആയുര്‍ ഗ്രാമം ഡയറക്ടര്‍ ഡോ. കേസരി മേനോന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു, മെഡി സെല്‍ സെക്രട്ടറി രാജിലക്ഷ്മി, കണ്‍വീനര്‍ കവിത ലീലാധരന്, സംഗമേശ്വര വാനപ്രസ്ഥാശ്രമം വൈസ് പ്രസിഡന്റ് ഹരികുമാര്‍ തളിയകാട്ടില്‍, ടിന്റു സുഭാഷ്, സിന്ധു മണി, മിനി സുരേഷ്, സൗമ്യ സംഗീത്, മധു ആലത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി. ക്യാമ്പില്‍ 72 പേര് പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി