ഇരിങ്ങാലക്കുട രൂപതയിൽ പതാക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട:- ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുക്കമായി പതാകദിനം ആചരിച്ച് ഇരിങ്ങാലക്കുട രൂപത. പതാക ദിനാചരണത്തിന്റെ ഭാഗമായി മെയ് 12 ഞായറാഴ്ച, രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും കുരിശുപള്ളികളിലും 65000 ഭവനങ്ങളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും പേപ്പൽ പതാക സ്ഥാപിച്ചു. ഇരിങ്ങാലക്കുട സെന്റ്.തോമസ് കത്തീഡ്രൽ ദേവാലയത്തിൽ രൂപത മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പേപ്പൽ പതാക ഉയർത്തിയാണ് പതാക ദിനാചരണത്തിന് ആരംഭം കുറിച്ചത്. കത്തീഡ്രൽ വികാരി ഫാ.ഡോ.ലാസർ കുറ്റിക്കാടൻ, അസി.വികാരിമാരായ ഫാ.ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ.ഹാലെറ്റ് തുലാപറമ്പിൽ, ഫാ.ജോസഫ് പയ്യപ്പള്ളി, കൈകാരന്മാരായ ശ്രീ.ലിൻസൻ ഊക്കൻ, ശ്രീ.ജോബി അക്കരക്കാരൻ, ശ്രീ.ആൻ്റണി കണ്ടoകുളത്തി, ശ്രീ. ബ്രിസ്റ്റോ നീലങ്കാവിൽ, ശ്രീ.ടെൽസൺ കോട്ടോളി, എന്നിവർ നേതൃത്വം നൽകി. മെയ് 19 ഞായറാഴ്ചയാണ് രൂപതയുടെ ചരിത്ര മുഹൂർത്തമായ ദിവ്യകാരുണ്യ കോൺഗ്രസ് നടത്തപ്പെടുന്നത്. ഇനിയുള്ള 7 ദിവസങ്ങളിൽ ജപമാല ദിനം ആരാധനാദിനം, അനുരഞ്ജന ദിനം, കാരുണ്യദിനം, ഉപവാസദിനം, പ്രതിജ്ഞാദിനം തുടങ്ങി ആത്മീയ മഹോത്സവത്തിന് ഒരുക്കമായ പ്രവർത്തനങ്ങൾ നടക്കുമെന്ന് രൂപത ഭാരവാഹികൾ അറിയിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു