കാട്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് സുഭിക്ഷ കേരള പദ്ധതി വിളവെടുപ്പ്
കാട്ടൂര്‍: സുഭിക്ഷ കേരള പദ്ധതി വിളവെടുപ്പ് കാട്ടൂര്‍ സര്‍വീസ് സഹകരണബാങ്കിന് കീഴില്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒേരക്കറോളം വരുന്ന ബാങ്കിന്റെ തന്നെ ഓയില്‍മില്‍ കോമ്പൗണ്ടില്‍ നടത്തിയ നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് ജോമോന് വിലയവീട്ടില് നിര്‍വഹിച്ചു. ബാങ്കിന് കീഴിലൊരു പരീക്ഷണാര്‍ഥം ചെയ്ത നേന്ത്ര വാഴകൃഷി വിചാരിച്ചതിലും കൂടുതല്‍ വിജയമാക്കുവാന്‍ സാധിച്ചുവെന്നും ഈ പദ്ധതി ബാങ്ക് മെമ്പര്‍മാര്‍ക്ക് താല്പര്യമുള്ള പക്ഷം ബാങ്ക് പ്രവര്‍ത്തന പരിധിയിലെ തരിശായികിടക്കുന്ന സ്ഥലങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുവാന്‍ ബാങ്ക് ശ്രമിക്കുമെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഭരണ സമിതി അംഗങ്ങളായ എം.ജെ. റാഫി, രാജന് കരുമ്പേപറമ്പില്, കെ.സി. ബൈജു, രാജേഷ് കാട്ടിക്കോവില്‍, സെക്രട്ടറി ടി.വി. വിജയകുമാര്‍, ബാങ്ക് ജീവനക്കാര്‍, ഓയില്‍മില്‍ ജീവനക്കാര്‍ സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.

കിണറുകളിലെ കുടിവെള്ളത്തില്‍ രാസമാലിന്യം; കാട്ടൂര്‍ മിനി എസ്റ്റേറ്റിന് ചുറ്റുമുള്ള കിണറുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു
കാറളം പഞ്ചായത്തിലെ കുടുംബശ്രീ ഗ്രൂപ്പുകളുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളത്തിനു പുതുജീവന്‍
കോടതിയാല്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
ജലമലിനീകരണം; കാട്ടൂര്‍ മിനി എസ്റ്റേറ്റിന് ചുറ്റുവട്ടത്തുള്ള കിണറുകളില്‍ വീണ്ടും പരിശോധന നടത്തണം
ബേക്കറിയില്‍ നിന്നും സാധനങ്ങള്‍ കടം നല്‍കിയില്ല; ജീവനക്കാരിയെ കത്തിയെടുത്ത് കുത്തി. പ്രതി അറസ്റ്റില്‍