യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട : യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവായ പ്രതി പിടിയില്‍. പുത്തന്‍ചിറ കപ്പന് ബസാറില്‍ മറ്റത്തില്‍ വീട്ടില്‍ ലിബുമോന്‍ എന്ന ലിബിന് (40 )നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യക്ക് ലഭിച്ച 25 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും സ്വന്തം ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുകയും സ്ത്രീധനം പോരാ എന്ന് പറഞ്ഞ് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ജോലിക്ക് പോകുന്ന കാര്യം പറഞ്ഞില്ല എന്ന കാരണത്താല്‍ ഈ മാസം 22 ന് പൊറത്തിശ്ശേരിയില്‍ വച്ച് തടഞ്ഞുനിര്‍ത്തി പ്രതി യുവതിയെ മരമുട്ടി കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതി പ്രാണ രക്ഷാര്‍ത്ഥം അടുത്ത വീട്ടില്‍ ഓടിക്കയറുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ വയനാട്ടില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടുകയായിരുന്നു. സി ഐ മനോജ് കെ ഗോപിയുടെ നിര്‍ദ്ദേശ പ്രകാരം എസ്ഐ എം അജാസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ സീനിയര്‍ സി പി ഒ മാരായ രാഹുല്‍ എ കെ ,ഡിബിന്‍, ഷംനാദ്, രഞ്ജിത്ത് അനാപ്പുഴ, ലിഖേഷ് , ഷിജില്നാഥ് എന്നിവരും ഉണ്ടായിരുന്നു.

ആറ് മാസം മുമ്പ് പുനരുദ്ധരിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു
നടുറോഡില്‍ പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
എല്ലാവര്ക്കും വീട് എന്ന പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി