വി.കെ. ശങ്കരനാരായണന് പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക മന്ത്രി ആര്. ബിന്ദു
അരിപ്പാലം: അന്തരിച്ച വി.കെ. ശങ്കരനാരായണന് കറകളഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നെന്നും പൊതു പ്രവര്‍ത്തകര്‍ക്കാകെ മാതൃകയാണെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം ഗ്രന്ഥശാലയെയും വിദ്യാലയത്തേയും സഹകരണ ബാങ്കുകളെയും ശാക്തീകരിക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടിനുദാഹരണമാണ്. വെള്ളാങ്ങല്ലൂര്‍ മേഖലയിലാകെ സൈക്കിളില്‍ സഞ്ചരിച്ച് നിസ്തുലമായ പ്രവര്‍ത്തനം നടത്തുകയായിരുന്നു. കല്പറമ്പ്, വടക്കുംകര ഗവ. യുപി സ്കൂളിലെ എസ്എംസിയും കോസ്മോപൊളിറ്റന്‍ ക്ലബ് ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച വി.കെ. അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. മുന്‍ വൈസ് പ്രസിഡന്റ് ഇ.ആര്. വിനോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, കെ.ഡി. സന്തോഷ്, ഷാജി നക്കര, വിന്‍സന്റ് ഊക്കന്‍, കെ.വി. ജിനരാജദാസ്, എ.വി. ധില്ലന്, പി. ഗോപിനാഥ്, പി.കെ. ഷാജു, എം.എ. രാധാകൃഷ്ണന്, വി.എസ്. അനീഷ് തുടങ്ങിയവര്‍ വി.കെ. യെ അനുസ്മരിച്ച് സംസാരിച്ചു. വടക്കുംകര ഗവ. യുപി സ്കൂള്‍ പ്രധാനാധ്യാപകന് ടി.എസ്. സജീവന് സ്വാഗതവും കോസ്മോപൊളിറ്റന്‍ ക്ലബ് ആന്‍ഡ് ഗ്രന്ഥശാല സെക്രട്ടറി സുധീഷ് നന്ദിയും പറഞ്ഞു.