തുമ്പൂര്‍ എയുപിഎസ് സ്കൂളില്‍ അവധിക്കാല ഫുട്ബോള്‍ ക്യാമ്പ് തുടങ്ങി
തുമ്പൂര്‍: തുമ്പൂര്‍ എയുപിഎസ് സ്കൂള്‍, ഒഎസ്എ എന്നിവരുടെ ആഭിമുഖ്യത്തില്‍ തുമ്പൂരിലെ എസ്എച്ച്സിഎല്പിഎസ്, എയുപിഎസ്, ആര്‍എച്ച്എസ് എന്നീ സ്കൂളിലെ കുട്ടികള്‍ക്കും പ്രാദേശവാസികളായ കുട്ടികള്‍ക്കും വേണ്ടി അവധിക്കാല ഫുട്ബോള്‍ ക്യാമ്പ് തുടങ്ങി. കുട്ടികളിലെ കായികമികവ് വളര്‍ത്തുന്നതിനും, ഫുട്ബോളില്‍ ഒരു തുടര്‍പഠനം നടത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എയുപിഎസ് പ്രധാനധ്യാപക റീന, കായിക പരിശീലകന് അജീസ്, ഒഎസ്എ പ്രതിനിധികളായ വാസന്, ശരത് ബാബു, സുരേഷ് അമ്പാട്ട്, അഭി തുമ്പൂര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ക്യാമ്പ് മുഹമ്മദ് അസ്ലം നയിക്കുന്നു. വിവിധ സ്കൂളുകളില്‍ പഠിക്കുന്ന 50ഓളം കുട്ടികള്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തു.

കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണമധുരം 2026 സംഘടിപ്പിച്ചു
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം നടത്തി