മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡ്; കോണ്‍ഗ്രസ് ധര്‍ണ നടത്തി

കരുവന്നൂര്‍: മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡ് നന്നാക്കി യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി കരുവന്നൂര്‍ വലിയപാലം സെന്ററില്‍ ധര്‍ണ നടത്തി. കാറളം, തൃപ്രയാര്‍, എടമുട്ടം, കാട്ടൂര്‍ എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്ക് എളുപ്പം എത്താനുള്ള പ്രധാന റോഡാണ് തകര്‍ന്നത്. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. പി.കെ. ഭാസി അധ്യക്ഷനായി.